എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോഡി പ്രിഥിരാജ്- പാര്‍വതി വീണ്ടുമെത്തുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മമ്മൂട്ടി പുറത്തിറക്കി.
മമ്മൂട്ടി ചിത്രം കസബക്കെതിരെ നടത്തിയ അഭിപ്രായത്തിന്റെ പേരിൽ പാർവതി മമ്മൂട്ടി ആരാധകരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് മമ്മൂട്ടി ട്രെയ്ലർ പുറത്തിറക്കിയിരിക്കുന്നത് . ഒരു പ്രണയ ചിത്രമായി തയാറാക്കുന്ന മൈ സ്റ്റോറി ഉടന്‍ തിയറ്ററുകളിലെത്തും.