തല അജിത് നായകനായ ദീനയിലൂടെയാണ് മുരുകദോസ് ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ ഇടം കണ്ടെത്തിയത്. പിന്നീട് സൂര്യക്കൊപ്പവും വിജയിനൊപ്പവും വന്‍ ഹിറ്റ് ചിത്രങ്ങള്‍ മുരുകദോസ് ഒരുക്കി. അടുത്തിടെ വിജയിന് ഏറ്റവും മികച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി സമ്മാനിച്ച സംവിധായകനാണ് മുരുകദോസ്. ഇരുവരും ഒടുവില്‍ ഒന്നിച്ച സര്‍ക്കാരും മികച്ച വിജയം നേടി. അടുത്തത് രജനീകാന്ത് ചിത്രത്തിലേക്കാണ് മുരുകദോസ് നീങ്ങുന്നത്.
അജിതുമൊത്ത് വീണ്ടും ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയും തനിക്കുണ്ടെന്ന് മുരുകദോസ് പറയുന്നു. ഒരു മാസ് ചിത്രത്തിനുള്ള തിരക്കഥ അജിതിനായി റെഡി ആണെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനനായി കാത്തിരിക്കുകയാണെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുരുകദോസ് പറഞ്ഞത്. അജിതിന്റെ ആരാധകര്‍ എപ്പോഴും ഇതിനായി തന്നോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:ajith kumarmurugadoss