പ്രിഥ്വിരാജും ഇന്ദ്രജിത്തും മുരളീഗോപിയും ഒന്നിക്കുന്ന ടിയാനില്‍ മുരളീഗോപി എത്തുന്നത് വ്യത്യസ്ത വേഷത്തില്‍. ഒരു ദുര്‍മന്ത്രവാദിയെ അനുസ്മരിപ്പിക്കുന്ന താരത്തിന്റെ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുരളീഗോപി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയന്‍ കൃഷ്ണകുമാറാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.