Select your Top Menu from wp menus

മുരളി ഗോപി നിര്‍മാണ രംഗത്തേക്ക്

തിരക്കഥാകൃത്ത് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയനായ മുരളി ഗോപി നിര്‍മാണ രംഗത്തേക്കും ചുവടുവെക്കുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണത്തിലാണ് മുരളി ഗോപി പങ്കുവഹിക്കുന്നത്. രതീഷ് അമ്പാട്ടും വിജയ് ബാബുവും നിര്‍മാണത്തില്‍ പങ്കാളികളാണ്.

നേരത്തേ മുരളീഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം നിരൂപകര്‍ക്കിടയില്‍ ശ്രദ്ധ നേടിയെങ്കിലും ബോക്സ്ഓഫിസില്‍ വിജയം നേടാനായിരുന്നില്ല. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുന്നതിനാണ് പദ്ധതിയിടുന്നത്.

Actor/writer Muraligopi is entering to production through Ratheesh Ambatt directorial. Muraligopi himself penning for this one.

Related posts