Select your Top Menu from wp menus

‘മുക്കുത്തി അമ്മന്‍’ ഹോട്ട് സ്റ്റാറില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

നയന്‍താര മുക്കുത്തി അമ്മന്‍ എന്ന എന്ന ദേവി വേഷത്തില്‍ എത്തുന്ന ചിത്രം ‘മുക്കുത്തി അമ്മന്‍’ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങി. ഭക്തി വ്യവസായത്തെയും ആത്മീയ വ്യവസായത്തെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.


ചിത്രത്തിനായി ആര്‍ജെ ബാലാജിക്കൊപ്പം എന്‍ജെ ശരവണനും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.


ആര്‍ജെ ബാലാജി പ്രധാനപ്പെട്ട വേഷത്തിലും എത്തുന്നു. ഉര്‍വശിയാണ് ചിത്രത്തില്‍ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. പ്രധാന താരങ്ങളുടെയെല്ലാം പ്രകടനം കൈയടി നേടുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എല്‍കെജി എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ആര്‍ജെ ബാലാജി. എല്‍കെജിയുടെ രചനയും ബാലാജിയുടേത് ആയിരുന്നു. ദിനേശ് കൃഷ്ണന്‍ ഛായാഗ്രഹണവും ഗിരിഷ് സംഗീതവും നിര്‍വഹിച്ചു. വേല്‍സ് ഇന്റര്‍നാഷ്ണലാണ് ചിത്രത്തിന്റെ നിര്‍മാണം.

Nayanthara joins RJ Balaji for Mukkuthi Amman. The movie co-directed by Balaji and NJ Saravanan getting good responses after OTT release.

Previous : വിജയും വിജയ് സേതുപതിയും നേർക്കുനേർ, മാസ്റ്റര്‍ ടീസര്‍

Related posts