Select your Top Menu from wp menus
New Updates

ശ്രീനിവാസനുമായി തെറ്റിക്കാന്‍ കുറേപേര്‍ ശ്രമിച്ചു: മുകേഷ്

ശ്രീനിവാസനുമായി തെറ്റിക്കാന്‍ കുറേപേര്‍ ശ്രമിച്ചു: മുകേഷ്

ശ്രീനിവാസനുമായി ചേര്‍ന്നുള്ള നിര്‍മാണ സംരംഭം രണ്ട് ചിത്രങ്ങളില്‍ ഒതുങ്ങിപ്പോയതിനെ കുറിച്ചും ആ കൂട്ടുകെട്ടിനെ പിരിക്കാന്‍ പലരും ശ്രമിച്ചതിനെ കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് മുകേഷ്. ‘കഥ പറയുമ്പോള്‍’, ‘തട്ടത്തിന്‍ മറയത്ത്’ എന്നീ രണ്ട് സിനിമകളാണ് ലൂമിയര്‍ ഫിലിംസ് എന്ന ബാനറില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ചത്. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു.

‘ഞാനും ശ്രീനിവാസനും കൂടി ചേര്‍ന്ന് നിര്‍മ്മിച്ച ‘കഥ പറയുമ്പോള്‍’ എന്ന സിനിമ ഒരു വലിയ വിജയമായപ്പോള്‍ ഞങ്ങളെ തെറ്റിക്കാന്‍ പലരും നോക്കിയിട്ടുണ്ട്. ഇപ്പോഴും അഭിമാനത്തോടെ പറയുന്നു. ഞാന്‍ ആയതു കൊണ്ടാണ് തെറ്റാതെ പോയത്. തട്ടത്തിന്‍ മറയത്തിന്റെ സമയത്തും നല്ല പാരകള്‍ ഉണ്ടായിരുന്നു. കാരണം ഇതൊന്ന് പിരിച്ചു കിട്ടണം എന്നായിരുന്നു പലരുടെയും ചിന്ത.
ഉദാഹരണത്തിന് നിങ്ങള്‍ അറിഞ്ഞോ ശ്രീനിവാസന് മറ്റേ സംഭവം കൂടി കിട്ടി എന്ന് ചിലര്‍ പറയുമ്പോള്‍ ഞാന്‍ പറയും കുറച്ചൂടി കിട്ടണമായിരുന്നു അയാള്‍ എത്ര കഷ്ടപ്പെടുന്ന ആളാണ് എന്ന് പറയുമ്പോള്‍ എന്നോട് പരദൂഷണം പറയാന്‍ വരുന്നവര്‍ തന്നെ തിരിച്ചു നാണിച്ചു പോകുന്ന ഒരു അവസ്ഥയുണ്ട്.

അങ്ങനെയൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോഴും അമ്മയിലെ ഒരു സ്ഥാനം ശ്രീനിവാസന് കൊടുക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും കാരണം ഒന്ന് പറഞ്ഞു അടുത്തതിനു ന്യായം എന്ന് പറഞ്ഞാല്‍ നൂറ് ശതമാനം ന്യായം, എന്തെങ്കിലും ന്യായത്തിന് വിപരീതമായിയിട്ട് കണ്ടാല്‍ വെട്ടി നിരത്തും. അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു ഭരണാധികാരിയായിട്ടു അല്ലേല്‍ ഒരു സംഘടന നയിച്ച് കൊണ്ട് പോകാന്‍ പ്രയാസമായിരിക്കും’. മുകേഷ് പറയുന്നു.

Actor Mukesh explaining why his collaberation with Sreenivasan for Lumiere film company ended with a short span.

Related posts