ടെസ ജോസഫ് എന്ന കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ഇതിനെ ചിരിച്ചു തള്ളുന്നുവെന്നും ആ പെണ്‍കുട്ടിയെ ഓര്‍മ പോലുമില്ലെന്നും മുകേഷ് പറയുന്നു.
19 വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നും തന്റെ മുറി ഒരു ഷെഡ്യൂളില്‍ അദ്ദേഹത്തിന്റെ മുറിക്കടുത്താക്കാന്‍ ശ്രമിച്ചുവെന്നുമാണ് മീടു കാംപെയ്‌നിന്റെ ഭാഗമായി ടെസ ആരോപിച്ചത്. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എംഎല്‍എ ആയതു കൊണ്ടാകാം ഇതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.