നവാഗത സംവിധായകന്‍ ഡോക്ടര്‍ പ്രഗഭല്‍ ഒരുക്കുന്ന മഡ്ഡി എന്ന ചിത്രം എത്തുക 5 ഭാഷകളില്‍. 4 x 4 മഡ് റെയ്‌സിംഗ് ആസ്പദമാക്കി വരുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മഡ്ഡി. റിദ്ധാന്‍ കൃഷ്ണ, യുവാന്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ പുതിയ ടീസര്‍ ഉടന്‍ പുറത്തിറങ്ങും.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കെ.ജി.എഫിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രവി ബാസുറാണ്. ഹോളിവുഡ് ചിത്രങ്ങള്‍ക്കുള്‍പ്പെടെ ക്യാമറ ചലിപ്പിച്ച കെ ജി രതീഷ് ആണ് ഛായാഗ്രഹണം.തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ്. രചനയും കോറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ ഡോ.പ്രഗഭല്‍ തന്നെയാണ്. അനുഷാ സുരേഷ്, ഹരീഷ് പേരടി, ഐ.എം.വിജയന്‍, ബിനീഷ് ബാസ്റ്റിന്‍, ശോഭാ മോഹന്‍, മനോജ് ഗിന്നസ്, സുനില്‍ സുഗദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പികെ 7 ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് മഡ്ഡി നിര്‍മിക്കുന്നത്.
Muddy is the first Malayalam film based on off road mud racing. Ridhaan Krishna, Yuvan and Renji Panicker essaying the lead roles in this Dr.Pragabhal directorial. Will release in 5 languages.