‘മഡ്ഡി’ക്ക് വന്‍ റിലീസ്, തിയറ്റര്‍ ലിസ്റ്റ് കാണാം

‘മഡ്ഡി’ക്ക് വന്‍ റിലീസ്, തിയറ്റര്‍ ലിസ്റ്റ് കാണാം

ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമ എന്ന വിശേഷണവുമായി ‘മഡ്ഡി’ ഇന്ന് (10-12-2021) തിയറ്ററുകളിലെത്തുന്നു. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലൂടെയാണ് മഡ്‌ഡി പ്രേക്ഷകരിലേക്കെത്തുക. നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ് പ്രഗഭൽ മഡ്‌ഡി പൂർത്തിയാക്കിയത്.

നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. “മഡ്‌ഡി തീർത്തും ഒരു തീയറ്റർ എക്സ്പീരിയൻസ് മൂവിയാണ്. ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വൽ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്നതിനായിയാണ് ഇത്രനാൾ കാത്തിരുന്നത്. മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച മികച്ച ഓഫറുകൾ നിരസിച്ചാണ് മഡ്‌ഡി ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്,”
ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭൽ പറയുന്നു. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. വാര്‍ത്ത വിതരണം PR 360.

Dr. Pragabhal directorial ‘Muddy’ is releasing today. The movie is deemed to be the first 4×4 mud race movie from India. Here is the theater list.

Film scan Latest