സി.എഫ്.സി ഫിലിംസിന്‍റെ ബാനറിൽ മുഹമ്മദ് അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘മിസ്റ്റർ ഹാക്കർ’ എന്നാണ് ഈ സിനിമക്ക് പേരിട്ടിരിക്കുന്നത്.
എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്, ശാഹുൽ, സന്തോഷ്, അഗസ്റ്റിൻ, പ്രതീഷ്, ഷാജി വർഗീസ്, ഷക്കീർ, ഷമീർ കൊച്ചി, ചന്ദ്രൻ തൃശ്ശൂർ, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനിൽ അർത്തുങ്കൽ, ഡോ. അലക്സ്, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര, അർച്ചന, രജനി ചാണ്ടി, ബന്ന ജോൺ, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനയിക്കുന്നത്.
ക്യാമറ: അഷറഫ് പാലാഴി, എഡിറ്റിംഗ്: വിപിൻ എം.ജി, മ്യൂസിക്: റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, ഗാനരചന: രാജീവ് ആലുങ്കൽ, ആലാപനം: വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, കാവ്യ എസ് ചന്ദ്ര, കോ- പ്രൊഡ്യൂസർ: അബ്ദുൾ അസീസ് ഇ.എ, റഷീദ് എ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, ആർട്ട്: രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ വടകര, പ്രൊഡക്ഷൻ ഡിസൈൻ: ഷാജിത്ത് തിക്കോടി, ആക്ഷൻ: ജിറോഷ്, മേക്കപ്പ്: മനു പാലോട്, കോസ്റ്റ്യൂം: ഗായത്രി നിർമ്മല, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, ഡിസൈൻ: അധിൻ ഒല്ലൂർ, പി.ആർ.ഒ: പി. ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Here is the title poster for the movie ‘ Mr. Hacker’. The Haris Kallar directorial is currently under production.