Select your Top Menu from wp menus
New Updates

ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ ചിത്രം ‘പപ്പ’യുടെ മോഷന്‍ പോസ്റ്റര്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പപ്പ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. പയസ് പരുത്തിക്കാടന്‍ എന്ന യുവ രാഷ്ട്രീയ നേതാവായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ വേഷമിടുന്നത്. നവരാത്രി യുണൈറ്റഡ് വിഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. ‘മേപ്പടിയാന്‍’ ആണ് നിലവില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം.

തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പപ്പയുടെ പ്രധാന ലൊക്കേഷന്‍. വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിട്ടുള്ളത്.. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞയും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു.സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. മോഷന്‍ ടീസറിന്റെ പശ്ചാത്തല സംഗീതത്തിന് റാപ്പ് ഒരുക്കിയത് ഫെജോ ആണ്.

Here is the motion poster for Unni Mukundan starrer ‘Pappa’. The political action thriller will be directed by Vishnu Mohan.

Previous : സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍-വിഡിയോ

Related posts