മഞ്ജുവാര്യര്‍- സണ്ണി വെയ്ന്‍ ചിത്രം ചതുര്‍മുഖത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ആദ്യ ഹൊറര്‍ ചിത്രം ‘ചതുര്‍മുഖം’ ഉടന്‍ തിയറ്ററുകളിലെത്തുകയാണ്. നവാഗതരായ സലില്‍ വി , രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തിലുണ്ട്. ആദ്യമായാണ് സണ്ണിയും മഞ്ജുവും മുഖ്യ വേഷങ്ങളില്‍ ഒരുമിച്ച്‌ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. ജിസ് ടോംസ് നിര്‍മാണം നിര്‍വഹിക്കുന്നു.

മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുന്നു. രണ്‍ജി പണിക്കരും അലന്‍സിയറും പ്രധാന വേഷങ്ങളിലുണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

കല-നിമേഷ് എം താനൂര്‍, എഡിറ്റിംഗ്-മനോജ്, മേക്കപ്പ്-രാജേഷ് നെന്മാറ, കോസ്റ്റ്യൂം-സമീറ സനീഷ്, വിഎഫ്എക്സ്-പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ്-ഗിരീഷ് വി സി

Manju Warrier’s ChathurMugham’ will release in February. The movie is directed by Salil and Ranjith is a horror thriller. Here is the motion poster.

Latest Trailer Video