Silma

കാര്‍ത്തിക് സുബ്ബരാജിന്റെ ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ , ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

Jagame Thanthiram

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഗാംഗസ്റ്റര്‍ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തുവിട്ടു. ‘ജഗമേ തന്തിരം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധനുഷാണ് മുഖ്യ വേത്തില്‍ എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലണ്ടനിലാണ് ഏറെയും നടന്നത്.. നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മി. ഡി40 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ട ചിത്രത്തിന് സുരുളി എന്ന് പേരു നിശ്ചയിച്ചതായി നേരത്തേ സൂചനകളുണ്ടായിരുന്നു.

ജോജു ജോര്‍ജും ഈ ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. വൈ നോട്ട് ശശികാന്താണ് ചിത്രം നിര്‍മിക്കുന്നത്. പട്ടാസ്, അസുരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന ധനുഷിന് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്. മേയ് 1നാണ് റിലീസ്. ഐശ്വര്യയുടെ തമിഴിലെ ആദ്യ നായികാ വേഷമാണ് സുരുളിയിലേത്.

Dhanush starer directed by Karthik Subbaraj titled as Jagame Thanthiram. Aishwarya Lekshmi playing the female lead. Here is the first look motion poster.