മേക്കുന്നേൽ ഫിലിംസിന്‍റെ ബാനറിൽ ശ്രീ. വിൻസെന്റ് മേക്കുന്നേൽ ഫീമെയിൽ ഉണ്ണികൃഷ്ണൻ, ഡീസന്‍റ് പാർട്ടിസ്, തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നിർമിക്കുന്ന ആക്ഷൻ സസ്പെൻസ് ത്രില്ലെർ പോലീസ് കഥയാണ് മൂരി. ഓസ്ട്രിയയിൽ ബാങ്ക് ഉദ്യോഗസ്ഥനായ യുവനായകൻ ടോണി മേക്കുന്നേൽ ഈ ചിത്രത്തിൽ വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. ചിത്രത്തിന്‍റെ രചനയും സംവിധാനവും 18 വയസ്സുകാരി അനീറ്റ അഗസ്റ്റിൻ നിർവഹിച്ചിരിക്കുന്നു.തീയേറ്റർ ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ വിദ്യാർത്ഥിനി കൂടിയാണ് അനിറ്റ. രചന ദീപ ചന്ദ്രോത്, ആലാപനം. അഭിജിത് കൊല്ലം, അന്ന ബേബി, സംഗീതസംവിധാനം ജീവൻ സോമൻ. ചായാഗ്രഹണം സാജൻ. പി. ജെ. എഡിറ്റിംഗ് ലിന്‍റോ തോമസ്. ശബ്ദ മിസ്രണം മ്യൂസിക് ജോസിആലപ്പി.
സീമ ജി നായർ, സാംജി, തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫെയിം ഡിവൈഎസ്പി മധുസൂദനൻ, ഡിവൈഎസ്പി സോമരാജൻ, അഗസ്റ്റിൻ വർഗീസ്, അർച്ചന, വിനീത, സജിത്ത് തോപ്പിൽ, വെങ്കിട്ട രാം, ജോസി, മാജേഷ് സന്ധ്യ, അനീറ്റ അഗസ്റ്റിൻ, കുമാരി. മഹിമ മഹേഷ്,ഉദയ രാജ്, വിൻസെന്റ് മേക്കുന്നേൽ, ഡയറക്ടർ റോയ്. പി, ഡോക്ടർജാസ്മിൻ, ഡോക്ടർഅക്ഷയ, അഗസ്റ്റിൻ മേക്കുന്നേൽ, ബിജു ഫ്രാൻസിസ്, ഡയറക്ടർ ജോമോൻ ജോർജ്, റൂബി തോമസ് (റൂബി ഫിലിംസ്) തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ വേഷമിടുന്നു. മാഫിയ ശശി വളരെ പ്രധാനപെട്ട രണ്ടു ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ഈ ചിത്രം തമിഴിലും ചിത്രീകരിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശ്ശേരി. പ്രൊജക്റ്റ്ഡിസൈനർ അഗസ്റ്റിൻ വർഗീസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനീഷ് ബാബു.വസ്ത്രാലങ്കാരം മിനി.മേക്കപ്പ് പിയൂഷ് പുരുഷു.പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.
ചെകുത്താൻ പാറ എന്നമലയോര ഗ്രാമം. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ളവാറ്റുസംഘങ്ങൾ. കുട്ടികൾക്കെതിരെ ലൈംഗികഅതിക്രമം നടത്തുന്ന പകൽ മാന്യർമാരുടെ കേന്ദ്രമാണ്അവിടം.പോലീസ് സ്റ്റേഷൻ ചാർജ് വഹിക്കുന്ന നിസ്സഹായനായ സബ് ഇൻസ്‌പെക്ടർ. മുഹമ്മദ് ഇസ്മായിൽസത്യസന്ധമായി ജോലി നോക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മുഹമ്മദ് ഇസ്മായിൽ കൊല്ലപ്പെടുന്നു. പിന്നീട് മകൻ മുഹമ്മദ് റിയാസ് പോലീസ് ഓഫീസർ ആയി എത്തുന്നു. പിന്നീട് ചെകുത്താൻ പാറയിൽ നടക്കുന്ന സംഭവവികസങ്ങൾ അതാണ് മൂരി എന്ന ചിത്രം പറയുന്നത്.
Anitta Augustine directorial ‘Moori’ completed its shoot.