മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായ ഒടിയന്‍ നാളെ തിയറ്ററുകളിലെത്തുകയാണ്. ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ മിക്കതിലും വൈകിട്ട് 6 മണി മുതലായിരിക്കും പ്രദര്‍ശനം. മറ്റ് തിയറ്ററുകളിലെ പ്രദര്‍ശനം മുടക്കമില്ലാതെ നടക്കുമെന്നാണ് അറിയുന്നത്. 400ല്‍ അധികം ഫാന്‍സ് ഷോകളും റിലീസ് ദിനത്തില്‍ ആരാധകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിടുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം.
മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലും ചിത്രത്തിനായി വന്‍ പ്രചാരണമാണ് നടത്തിയിട്ടുള്ളത്.
ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസി ഘടകങ്ങളുള്ള ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്ന് ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.