New Updates
  • ദുൽഖറിൻറെ കണ്ണുംകണ്ണും കൊളളയടിത്താല്‍ മാർച്ചിൽ

  • ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  • ധനുഷിന്റെ മാരി 2, പുതിയ പാട്ട് കാണാം

  • വിജയ് സൂപ്പറും പൗര്‍ണമിയും- ആദ്യ ഗാനം

  • എന്റെ ഉമ്മാന്റെ പേര്- ടോവിനോ ചിത്രത്തിന്റെ ടീസര്‍ കാണാം

  • ജിക്യു മാഗസിന്റെ സ്വാധീനം ചെലുത്തുന്ന യുവാക്കളില്‍ പാര്‍വതിയും പാ രഞ്ജിതും

  • ഒടിയന്‍ 1500ഓളം സ്‌ക്രീനുകള്‍ ഉറപ്പിച്ചു

  • ഹോക്കി ലോകക്കപ്പ്- എആര്‍ റഹ്മാനൊരുക്കിയ ഗാനം

  • തിങ്കള്‍ പോലെന്റെ മുത്തേ, കരിങ്കണ്ണനിലെ പാട്ട് കാണാം

  • മധുര രാജ ആവസാന ഷെഡ്യൂള്‍ ഡിസംബര്‍ 20 മുതല്‍

ഒടിയനെത്തുന്നത് 32 രാജ്യങ്ങളില്‍

മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രവും മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായ ഒടിയന്‍ തിയറ്ററുകളിലെത്താന്‍ ഇനി ഒരാഴ്ച മാത്രം. ഇന്ത്യക്കകത്തും പ്രധാന വിദേശ സെന്ററുകളിലും ഒരുമിച്ചായിരിക്കും റിലീസ്. വമ്പന്‍ പ്രചാരണവും വിതരണവുമാണ് ആശിര്‍വാദ് സിനിമാസ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ 50 കോടിക്ക് മുകളിലായിരിക്കും ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് കണക്കാക്കുന്നത്. 31 വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ പറയുന്നു. ഇതില്‍ ഫ്രാന്‍സ് ഉള്‍പ്പടെയുള്ള ചില സെന്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ഒടിയന്‍.

മലയാള പതിപ്പ് മാത്രമാണ് വിദേശ സെന്ററുകളില്‍ എത്തിക്കുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടിയായിരിക്കും പ്രദര്‍ശനം. തമിഴ്, തെലുങ്ക് പതിപ്പുകള്‍ അതാത് സംസ്ഥാനങ്ങലില്‍ ഡിസംബര്‍ 14ന് തന്നെ പുറത്തിറക്കും. 70 കോടിക്കു മുകളില്‍ തിയറ്റര്‍ കളക്ഷനില്‍ നേടിയാല്‍ മാത്രമേ പ്രചരിപ്പിക്കപ്പെടുന്ന കണക്കുകള്‍ അനുസരിച്ച് നിര്‍മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കാനാകൂ. അതിനാല്‍ ആദ്യ വീക്കെന്‍ഡില്‍ തന്നെ പരമാവധി കളക്ഷന്‍ സ്വന്തമാക്കാനാണ് ശ്രമം. പ്രീ റിലീസ് ബിസിനസിലൂടെ 20 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് വിവരം.
ഒടിയന്‍ പ്രതിമകള്‍ വിവിധ തിയറ്ററുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. 300ല്‍ അധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനത്തില്‍ ചിത്രത്തിനുണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഫാന്‍സിന്റെ നേതൃത്വത്തിലും ചിത്രത്തിനായി വന്‍ പ്രചാരണമാണ് നടത്തുന്നത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസി ഘടകങ്ങളുള്ള ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണെന്ന് ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്നസെന്റ്, പ്രകാശ് രാജ്, കൈലാഷ്, നരേന്‍ തുടങ്ങിയവര്‍ വേഷമിടുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *