ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ തിയറ്ററുകളില്‍ റിലീസിന് തയാറെടുക്കുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാര്‍ച്ച് 18ന് റിലീസ് ചെയ്യുന്നതിന് വേണ്ടി ആശിര്‍വാദ് ഫിലിംസ് തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങളോ പ്രചാരണങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല.
Director Vysakh’s Mohanlal starrer ‘Monster’ is now gearing for a theater release on March 18th.