രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ തിയറ്ററുകളില്‍ നേരിടുന്നത് കനത്ത തിരിച്ചടി. അടുത്ത കാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കനത്ത പരാജയത്തിലേക്ക് ഡ്രാമ നീങ്ങിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 140 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനങ്ങളിലെ പ്രേക്ഷകരുടെ അഭിപ്രായം അനുകൂലമല്ലാതായതോടെ രണ്ടാം ദിനത്തില്‍ വന്‍ തോതില്‍ ഷോകളുടെ എണ്ണം കുറഞ്ഞു. ആദ്യ ദിനത്തിലെ ശരാശരി ഒക്കുപ്പന്‍സി 60 ശതമാനത്തില്‍ താഴെയായിരുന്നു.
മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 5.11 ലക്ഷം കളക്ഷന്‍ നേടിയ ചിത്രത്തിന് രണ്ടാം ദിനത്തില്‍ 3.79 കളക്ഷന്‍ മാത്രമേ നേടാനായുള്ളൂ. മൂന്നാം ദിനമായ ഇന്നും ബുക്കിംഗ് കുറവായിരുന്നു. ചൊവ്വാഴ്ച ദീപാവലി റിലീസായി വിജയ് ചിത്രം സര്‍ക്കാര്‍ എത്തുന്നതോടെ നിരവധി തിയറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെട്ടേക്കും. ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്നായി 1.25 കോടിക്ക് താഴെ കളക്ഷന്‍ മാത്രമാണ് ചിത്രം നേടിയതെന്ന് ചിലര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ആദ്യ മോഹന്‍ലാല്‍ ചിത്രം നീരാളിയും വിജയം നേടിയിരുന്നില്ല. വന്‍ മുതല്‍ മുടക്കില്‍ തയാറാക്കിയ ഒടിയന്‍ ഈ ക്ഷീണമെല്ലാം നീക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.