രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ നാളെ കേരളപ്പിറവി ദിനത്തില്‍ തിയറ്ററുകളിലെത്തുകയാണ്. 140ലേറേ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സെന്‍സര്‍ കോപ്പിക്ക് 2 മണിക്കൂര്‍ 26 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. തിയറ്റര്‍ ലിസ്റ്റ് കാണാം
ആശ ശരത് നായികയാകുന്ന ചിത്രത്തില്‍ ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.
ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണെന്നും റിലാക്‌സ്ഡ് ആയി കാണാവുന്ന ചിത്രമാണെന്നും രഞ്ജിത് പറയുന്നു.