‘ബ്രോ ഡാഡി’ ഹൈദരാബാദില്‍ തുടങ്ങി
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പൂജയോടെ തുടങ്ങി. ഐടി സിറ്റിയിലായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിംഗ് പ്രധാനമായും നടക്കുക. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷുട്ടിംഗ് തെലങ്കാനയിലേക്ക് മാറ്റിയത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബ്രോഡാഡിയില്‍ മറ്റൊരു മുഖ്യ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. സൌബിന്‍ ഷാഹിര്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
ലൂസിഫര്‍ ഗൌരവ സ്വഭാവമുള്ള ഒരു മാസ് എന്‍റര്‍ടെയ്നര്‍ ആയിരുന്നുവെങ്കില്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നറായിട്ടാണ് ‘ബ്രോ ഡാഡി’ എത്തുന്നത്. ശ്രീജിത്തും ബിബിന്‍ മാളിയേക്കല്‍ തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനും പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇനിയും കാത്തിരിക്കണം. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രത്തിനുള്ള ആശയവുമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.
Prithviraj Sukumaran directorial Mohanlal starer ‘Bro Daddy’ started rolling. Meena, Kalyani Priyadarshan, Soubin Shahir will be in the star cast.