മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. നേരത്തേ ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു എങ്കിലും ഇതിലെ ഒട്ടുമിക്ക രംഗങ്ങളും റീഷൂട്ട് ചെയ്യും. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിക്ക് ഒരു വര്‍ഷത്തിനിടെ ഉണ്ടായ രൂപമാറ്റമാണ് ഇതിന്‍റെ പ്രധാന കാരണം. ഈ കഥാപാത്രത്തെ ഇനി മറ്റൊരു കുട്ടിയാകും അവതരിപ്പിക്കുക. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുക. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. ചിത്രത്തിന്റെ പ്രൊമോ ടീസർ പുറത്തിറങ്ങി.
ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം ഏറെയും സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.
‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Mohanlal’s directorial debut Barozz resumed its shoot today. The Magnum Opus scripted by Jijo Punnoose has Mohanlal himself in the title role. Here is the promo video.