മോഹന്‍ലാലിന്‍റെ ‘ട്വല്‍ത്ത് മാന്‍’ 6ന് തുടങ്ങും

മോഹന്‍ലാലിന്‍റെ ‘ട്വല്‍ത്ത് മാന്‍’ 6ന് തുടങ്ങും

ദൃശ്യം 2ന്‍റെ ഒടിടി വിജയത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 6ന് തുടങ്ങും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡി പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 10ന് മോഹന്‍ലാല്‍ ട്വല്‍ത്ത് മാനില്‍ ജോയിന്‍ ചെയ്യും. ഉണ്ണി മുകുന്ദന്‍, അനു സിതാര, സൈജു കുറുപ്പ്, അനുശ്രീ, പ്രിയങ്ക തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

നേരത്തേ ചിത്രത്തിന്‍റെ പൂജ ചടങ്ങ് ചിങ്ങം 1ന് നടന്നിരുന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു ത്രില്ലറാണെന്നാണ് വിവരം. 11 പേരുള്ള ഒരു വീടിനകത്തേക്ക് കയറി വരുന്ന മോഹന്‍ലാലിന്‍റെ നിഴല്‍ രൂപമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കുറഞ്ഞ ബജറ്റില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ആമസോണ്‍ പ്രൈമുമായുള്ള ആശിര്‍വാദിന്‍റെ കരാറിന്‍റെ ഭാഗമാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട് സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ തിയറ്റര്‍ റിലീസും പരിഗണിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ. തൊടുപുഴ പ്രധാന ലൊക്കേഷനായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.

Drishyam director Jeethu Joseph again join Mohanlal for ‘Twelfth Man’. Start rolling on Sep 6th.

Latest Upcoming