മോഹന്‍ലാല്‍ ചിത്രത്തിന്റെ ബജറ്റ് 30 കോടിയല്ല; വില്ലനാകുന്നത് വിശാലല്ല-ബി ഉണ്ണികൃഷ്ണന്‍
ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തമിഴ് നടന്‍ വിശാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്ത മോഹന്‍ലാലും ഉണ്ണികൃഷ്ണനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹന്‍സികയും ചിത്രത്തിലുണ്ട്. എന്നാല്‍ വില്ലന്‍ വേഷത്തിലാണ് വിശാല്‍ എത്തുന്നത് എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നു.
ചിത്രത്തിന്റെ ബജറ്റ് 30 കോടി എന്ന രീതിയില്‍ വന്ന വാര്‍ത്തകളെയും സംവിധായകന്‍ നിഷേധിക്കുകയാണ്. ബിഗ്ബജറ്റില്‍ ചിത്രമൊരുക്കുന്നു എന്നുമാത്രമാണ് മാധ്യമങ്ങളെ അറിയിച്ചത്. മാധ്യമങ്ങള്‍ പലതും അത് 30 കോടി എന്ന് കണക്കാക്കുകയായിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ആദ്യം ഒരു വിക്കന്റെ കഥയാണ് മോഹന്‍ലാലുമൊത്ത് ആലോചിച്ചത്. അത് പുരോഗമിക്കാതെ വന്നപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററിന്റെ തുടര്‍ച്ച ആലോചിച്ചു. അതു ശരിയാകാതെ വന്നപ്പോള്‍ പുതിയ കഥ ആലോചിച്ചു. അത് ലാലിന് നന്നായി ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു.