അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എപ്പോഴും താരങ്ങള്‍ക്ക് ഒത്തുകൂടാനും വിശേഷങ്ങള്‍ പങ്കുവെക്കാനും പരസ്പരം പരിചയപ്പെടാനുമെല്ലാമുള്ള വേദിയാണ്. ഇത്തവണ പക്ഷേ അമ്മ യോഗം വിവാദങ്ങള്‍ക്കു നടുവിലായിരുന്നു. എങ്കിലും അതിനിടെ മലയാളത്തിന്റെ അഭിമാനതാരങ്ങള്‍ ഒരുമിച്ചെടുത്ത സെല്‍ഫിയുമായി ഫേസ്ബുക്കില്‍ എത്തിയത് ആരാധകരെയും പ്രേക്ഷകരെയും ആവേഷശത്തിലാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന ഒരു സെല്‍ഫി മമ്മൂട്ടി പോസ്റ്റ്‌ചെയ്ത് ‘ വിത്ത് ലാല്‍’ എന്ന് ക്യാപ്ഷനും നല്‍കി. ഉടനെ ലാലിന്റെ പോസ്റ്റും എത്തി ‘ വിത്ത് മമ്മുക്ക’ എന്ന ക്യാപ്ഷനില്‍.