പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരു സ്പോര്‍ട്സ് ചിത്രത്തിനായി തയാറെടുക്കുന്നതായി മോഹന്‍ലാല്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിനു മുമ്പു തന്നെ മോഹന്‍ലാല്‍ ചിത്രം ഒരുക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

ചിത്രത്തിനായി മോഹൻലാൽ ഒരു വലിയ ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോകുമെന്ന് പ്രിയദർശൻ പറഞ്ഞു. താരം 15 കിലോയോളം കുറയ്ക്കും, തുടർന്ന് കഥാപാത്രം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭാരം വർധിപ്പിക്കും. മാർട്ടിൻ സ്കോർസെസിയുടെ 1980-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘റാഗിംഗ് ബുൾ’ എപ്പോഴും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും തന്‍റെ പുതിയ ചിത്രത്തെ നമ്മുടെ സ്വന്തം ‘റാഗിംഗ് ബുൾ’ എന്നു പറയാമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എപ്പോഴാണ് ഷൂട്ടിംഗ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. ഒരു ബോക്സറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക.

Mohanlal will undergo a massive make-over for the Priyadarshan directorial. Mohanlal essaying a boxer in this sports drama.

By Admin

Leave a Reply

Your email address will not be published. Required fields are marked *