സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ ഡയറക്‌റ്റേര്‍സ് യൂണിയനും റൈറ്റേര്‍സ് യൂണിയനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹൻലാൽ നായകനായ എത്തുമെന്ന് സൂചന രണ്‍ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ സംവിധാനം ജീത്തു ജോസഫാണ് നിർവഹിക്കുന്നത്. ഒരു സൂപ്പര്‍താരം നായക വേഷത്തില്‍ എത്തുമെന്ന് ജീത്തു നേരത്തേതന്നെ അറിയിച്ചിരുന്നു. മോഹൻലാലിനെ നായകവേഷത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്തുന്നതിനാണ് ശ്രമം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും ജീത്തു ജോസഫ് പറയുന്നു. കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയും മുഖ്യവേഷങ്ങളിലെത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് പുറത്തിറങ്ങാനുള്ള ജീത്തു ജോസഫ് ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത കിംഗ് ആന്‍ഡ് കമ്മിഷ്ണറിനായാണ് രണ്‍ജി പണിക്കര്‍ അവസാനമായി തിരക്കഥയെഴുതിയത്.