പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍

പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹൻലാൽ നായകനാകും. അസോസിയേഷന്‍ ഭാരവാഹിയായ സുരേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ തിരക്കഥ അന്തിമമാക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും മോഹൻലാലിന്റെ ഷെഡ്യൂൾ അനുസരിച്ച് ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്‍റെ ജോലികളിലാണ് മോഹൻലാൽ ഇപ്പോള്‍. ഉദയകൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കുന്നതാണ്. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. മാര്‍ച്ച് 26ന് എത്തുന്ന ‘മരക്കാര്‍-അറബിക്കലടിന്‍റെ സിംഹം’ ആയിരിക്കും മോഹന്‍ലാലിന്‍റെ അടുത്ത തിയറ്റര്‍ റിലീസ്. അതിനു മുമ്പ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

Mohanlal will essay the lead role in a film produced by the Kerala Film Producers Association. Other details yet to know.

Latest Upcoming