മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ 30-ാം വിവാഹ വാര്‍ഷികമാണിന്ന്. 1988 ഏപ്രില്‍ 28നാണ് സുചിത്രയെ മോഹന്‍ലാല്‍ ജീവിത സഖിയാക്കിയത്. ഏറെ ഗോസിപ്പുകള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷവും ആ ദാമ്പത്യം സുദൃഢമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ ഏറെ ഉല്ലസിച്ചാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അദ്ദേഹം എത്തിയത്. ഒടിയന്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഈ സ്‌പെഷ്യല്‍ ഡേ കുടുംബത്തോടൊപ്പം ചെലവഴിക്കാനാകും എന്നാണ് കരുതുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള സിനിമയിലെ അന്നത്തെ ലാലിന്റെ എല്ലാ സഹോദരങ്ങളും പങ്കു ചേര്‍ന്ന വിവാഹത്തിന്റെ വീഡിയോ കാണാം.
Tags:mohanlal