ലോക്ക്ഡൌണിനു ശേഷം മലയാള സിനിമാ രംഗം വീണ്ടും സജീവമാകുകയാണ്. തിയറ്ററുകള്‍ കൂടി തുറക്കുന്നതോടെ പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നതിന്‍റെ വേഗം കൂടും. ഒട്ടുമിക്ക താരങ്ങളും സിനിമാ സെറ്റിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഇനി വരാനുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.
Big M's 🔥#Mohanlal @Mohanlal #Mammootty pic.twitter.com/wvuhnwgNet
— S A G A R (@Sagar__V) January 7, 2021
എളംകുളത്തെ പുതിയ വീട്ടിലായിരുന്നു കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏറക്കുറേ പൂര്‍ണമായും താരം ചെലവിട്ടത്. ഇന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍ ഇവിടെയെത്തി മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന്‍റെ ഫോട്ടോകള്‍ വൈറലാകുകയാണ്. ‘വിത്ത് ഇച്ചാക്ക’ എന്ന ക്യാപ്ഷനോടെ മോഹന്‍ലാല്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
With Ichakka pic.twitter.com/gKn6d8auMR
— Mohanlal (@Mohanlal) January 7, 2021
നേരത്തേ ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹച്ചടങ്ങില്‍ ഇരുതാരങ്ങളും ഒരുമിച്ച് എത്തിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തിയ പുതിയ സ്റ്റൈലന്‍ ലുക്കാണ് ഈ ഫോട്ടോകളില്‍ വലിയ ശ്രദ്ധ നേടുന്നത്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് വേണ്ടിയാണിത്.
Mohanlal visited Mammootty in his new house. pictures went viral soon.