കോവിഡ് വാക്സിന്‍ സ്വീകരിച്ച് മോഹന്‍ലാല്‍

കൊറോണക്കെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി സൂപ്പര്‍താരം മോഹന്‍ലാല്‍ വാക്സിന്‍ സ്വീകരിച്ചു. കൊച്ചി അമൃത ഹോസ്പിറ്റലില്‍ നിന്നാണ് താരം ഇന്നു രാവിലെ വാക്സിന്‍ എടുത്തിട്ടുള്ളത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. തന്‍റെ ആദ്യ സംവിധാന സംരംഭം ബറോസ് ചിത്രീകരണത്തിലേക്ക് നീങ്ങുന്നതിന് മുമ്പായാണ് മോഹന്‍ലാല്‍ വാക്സിന്‍ എടുത്തിട്ടുള്ളത്.

ഇപ്പോള്‍ 60 വയസിന് മുകളിലുള്ള പൌരന്‍മാര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. അമൃത പോലുള്ള സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്സിന്‍ വിതരണത്തിന് പണം ഈടാക്കുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്‍റെ ഷൂട്ടിംഗ് അടുത്തിടെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു.

Super star Mohanlal vaccinated against Covid 19 from Kochi Amrutha hospital.

Latest Starbytes