മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച് 3ന് ആരംഭിക്കുമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. നരേന്‍, കൈലാഷ് തുടങ്ങിയ യുവ താരങ്ങളും നാലാം ഷെഡ്യൂളിലുണ്ട്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലമാണ് ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 60 ദിവസത്തെ ഷൂട്ടിംഗാണ് ഒടിയന് ഇനി ബാക്കിയുള്ളത്.