കഴിഞ്ഞ ദിവസങ്ങളില്‍ കയ്യില്‍ ബാന്‍ഡ്എയ്ഡുമായി മോഹന്‍ലാല്‍ പൊതുവേദിയില്‍ എത്തിയത് ആരാധകര്‍ക്കിടയില്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ഇട നല്‍കിയിരുന്നു. ബിഗ് ബ്രദര്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കൈയില്‍ ഒടിവ് സംഭവിച്ചതോ മുറിവ് സംഭവിച്ചതോ ആകാം എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Thank you Dr Bhuvaneshwar Machani (surgeon at Burjeel Hospital For Advanced Surgery, Dubai) for taking care of my hand with your expertise. pic.twitter.com/FJoRaDveVl
— Mohanlal (@Mohanlal) December 21, 2019
ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ച് തന്റെ കൈയില്‍ ശസ്ത്രക്രിയ നടത്തി എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കൈയില്‍ ശസ്ത്രക്രിയ അനിവാര്യമാക്കിയ സാഹചര്യം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
Mohanlal has undergone a surgery in his right hand. He himself shared this by sharing a photo with the doctor.