ദൃശ്യം 2ന്‍റെ ഒടിടി വിജയത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ’12ത് മാന്‍’ പൂജയോടെ തുടങ്ങി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ പുതിയ ചിത്രത്തിലേക്ക് എത്തുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു ത്രില്ലറാണെന്നാണ് വിവരം.
കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കുറഞ്ഞ ബജറ്റില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ആമസോണ്‍ പ്രൈമുമായുള്ള ആശിര്‍വാദിന്‍റെ കരാറിന്‍റെ ഭാഗമാണ് ചിത്രമെന്നും നേരിട്ടുള്ള ഒടിടി റിലീസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ തിയറ്റര്‍ റിലീസും പരിഗണിക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.
എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ. തൊടുപുഴ പ്രധാന ലൊക്കേഷനായ ചിത്രത്തിന്‍റെ കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
Mohanlal starrer ‘Twelfth Man’ started rolling. The Jeethu Joseph directorial may have a direct OTT release.