പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍-അറബിക്കടലിന്റെ സിംഹത്തിന്‍റെ റിലീസ് വീണ്ടും നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ തീയതിയില്‍ പുറത്തിറങ്ങാനിരുന്ന ചിത്രം കൊറോണ മൂലം നീളുകയായിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവര പ്രകാരം ചിത്രം ഓഗസ്റ്റിലേക്ക് മാറ്റിവെക്കുകയാണ്.
ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
Mohanlal starrer Marakkar Arabikkadalinte Simham postponed to August. The magnum opus directed by Priyadarshan is releasing in 5 languages.