നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ട കുട്ടികള്‍ ചെളിമണ്ണില്‍ ചെടി നടുന്നതിന്റെയും മരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന്റെയുമെല്ലാം വിഡിയോ വൈറലാകുകയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ മനോഹരമായ കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഉമ്മുക്കൊലുസു, ഉമ്മിണിത്തങ്ക എന്നീ നാടന്‍ പേരുകളാണ് കുട്ടികള്‍ക്ക് സാന്ദ്ര നല്‍കിയിട്ടുള്ളത്.
‘മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ , സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും . ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും .
View this post on Instagramമണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്… ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും . മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല മരം നട്ട് വളരണം , ഇവരെപ്പോലെ … Love nature and be SUPERNATURAL 'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം' @thankakolusu
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ …
Love nature and be
SUPERNATURAL
‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’ മോഹന്‍ലാല്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Mohanlal shared the video of actress/producer Sandra Thomas’s twin kids. In this video the little sisters planting trees.