Select your Top Menu from wp menus
New Updates

പച്ചക്കറി കൃഷിയിലും നേട്ടം കൊയ്ത് മോഹന്‍ലാല്‍

പച്ചക്കറി കൃഷിയിലും നേട്ടം കൊയ്ത് മോഹന്‍ലാല്‍

ലോക്ക്ഡൌണ്‍ കാലത്ത് എളമക്കരയിലേെ തന്‍റെ വീട്ടുവളപ്പില്‍ നടത്തിയ പച്ചക്കറി കൃഷി വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. നിരവധി വിളകളുള്ള തന്‍റെ ജൈവ പച്ചക്കറി തോട്ടത്തിന്‍റെ ഫോട്ടോകള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. താരത്തെ അഭിനന്ദിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Organic Farming @Home

Posted by Mohanlal on Thursday, 24 September 2020

” സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടന് അഭിവാദ്യങ്ങൾ. അഭ്രപാളികളിൽ നടന വിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്.
നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട ദിവസം ആ പരസ്യം എല്ലാ ചാനലുകളിലും പ്രക്ഷേപണം ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ജീവനി പദ്ധതിയ്ക്ക് ലഭിച്ചത്. ധാരാളം ആളുകൾ പുതിയതായി കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നു. ശ്രീ. മോഹൻലാൽ ആ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല, അദ്ദേഹം തന്നെ തൻ്റെ കാർഷിക പ്രവർത്തനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി മാറുകയാണ് ചെയ്തത്. എല്ലാവർക്കും വലിയ ആവേശം പകരുന്ന കാര്യമാണത്.

ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട ചലചിത്ര താരങ്ങളായ ശ്രീ. മമ്മൂട്ടി, ശ്രീ. ജയറാം, കാളിദാസ് ജയറാം, ശ്രീ.ശ്രീനിവാസൻ, ശ്രീ. അനൂപ് ചന്ദ്രൻ, സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട്, തുടങ്ങി സിനിമാ മേഖലയിലെ നിരവധി പേർ സ്വന്തം പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞു. ശ്രീമതി. ആശാ ശരത്, ശ്രീമതി. കുക്കു പരമേശ്വരൻ, ശ്രീമതി. മഞ്ജു പിള്ള തുടങ്ങി സിനിമാരംഗത്തെ ധാരാളം വനിതകളും കാർഷിക മേഖലയിൽ സജീവമായി ഇടപെടുന്നുണ്ട്‌. കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യമാണത്.
ശ്രീ. മോഹൻലാലിനെ പോലെയുള്ളവരുടെ മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ.” കൃഷിമന്ത്രി ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

Mohanlal shared some photos of his organic vegetable farm on Facebook. Kerala Agricultural minister VS SunilKumar appreciated him for this intiative.

Related posts