കൃത്യം കണക്കില്‍ ‘ആറാട്ട്’ കളക്ഷന്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

കൃത്യം കണക്കില്‍ ‘ആറാട്ട്’ കളക്ഷന്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തന്‍റെ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്ന ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷന്‍ പുറത്തുവിട്ട് മോഹന്‍ലാല്‍. 3 ദിവസത്തില്‍ ചിത്രം ആഗോള തലത്തില്‍ 17.8 കോടി രൂപ ഗ്രോസ് കളക്ഷനായി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. റൌണ്ട് ഫിഗര്‍ നല്‍കിയും ആഗോള കളക്ഷനെന്നോ ബിസിനസെന്നോ കൃത്യമായി വ്യക്തമാക്കാതെയുമാണ് പലപ്പോഴും ഇത്തരം പ്രൊമോഷന്‍ പോസ്റ്ററുകള്‍ വരുന്നത് എന്നതില്‍ നിന്ന് വ്യത്യസ്തമായാണ് ഈ പോസ്റ്റര്‍ താരം പങ്കുവെച്ചിട്ടുള്ളത്.

ആരാധകരില്‍ വലിയൊരു വിഭാഗത്തെ ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും മറ്റു പ്രേക്ഷകരില്‍ നിന്ന് ശരാശരി പ്രതികരണങ്ങളും നെഗറ്റിവ് പ്രതികരണങ്ങളുമാണ് വരുന്നത്. 25 കോടി രൂപയ്ക്ക് മുകളില്‍ മുടക്കുമുതലുള്ള ചിത്രം എന്ന നിലയില്‍ തിയറ്ററുകളില്‍ നിന്ന് മാത്രമായി നിര്‍മാതാക്കള്‍ക്ക് മുടക്കുമുതല്‍ നേടാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമചന്ദ്ര രാജുവാണ് വില്ലനായി എത്തുന്നത്. അരോമ മോഹന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോമോന്‍ ടി ജോണ്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചു. രാഹുല്‍ രാജിന്‍റെതാണ് സംഗീതം. എ.ആര്‍ റഹ്മാന്‍ ഈ ചിത്രത്തില്‍ റഹ്മാനായി തന്നെ എത്തുന്നുണ്ട് എന്നതും സവിശേഷതയാണ്.

Mohanlal shared ‘Neyyatinkara Gopante AAraattu’ aka ‘Aaraattu’ weekend collection. Weekdays are crucial for this B Unnikrishnan directorial.

Film scan Latest