ഹിറ്റ് തിരക്കഥാകൃത്ത്-സംവിധായക ജോഡികളായ രണ്‍ജി പണിക്കരും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഈ ചിത്രത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും വന്നിരുന്നില്ല. ഇടയ്ക്ക് ചിത്രം ഉപേക്ഷിച്ചതായും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥാ രചന മുന്നോട്ടു പോകുകയാണെന്നുമാണ് ഷാജി കൈലാസ് പറയുന്നത്.
ആദ്യം തയാറാക്കിയ തിരക്കഥയില്‍ രണ്ടാം പകുതി മാറ്റിപ്പണിയുകയാണെന്നും ചിത്രം വൈകാന്‍ ഇത് കാരണമായെന്നുമാണ് പറയുന്നത്. മോഹന്‍ലാലിന്റെ തിരക്കുകള്‍ ക്രമീകരിക്കുന്നതിന് അനുസരിച്ചായിരിക്കും ഷൂട്ടിംഗ് ആരംഭിക്കാനാകുക. അടുത്ത വര്‍ഷം മാത്രമോ ഇനി ഷൂട്ടിംഗ് ഉണ്ടാകൂവെന്നും ഷാജി കൈലാസ് വ്യക്തമാക്കി.
പ്രേക്ഷകര്‍ തന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ ആഗ്രഹിക്കുന്ന തരത്തില്‍ തന്നെയാകും ചിത്രത്തിലെ കഥാപാത്രമെന്നും ഒരു മാസ് ചിത്രമാണ് ഇതെന്നും ഷാജി കൈലാസ് നേരത്തേ പറഞ്ഞിട്ടുണ്ട്. കര്‍ണാടക പ്രധാന ലൊക്കേഷനായ ചിത്രം മംഗലാപുരത്തെ അധോലോകത്തിന്റെ കഥയാണ് പറയുന്നതെന്നാണ് സൂചന. ബിഗ് ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക.