
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മോഹന്‍ലാല്‍. അടുത്തിടെ മാധ്യമങ്ങളുമായി സംവദിക്കെയാണാം ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. ‘ ‘ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫര്‍. വളരെ പോസിറ്റിവ് ആയ ഒരാള് കൂടിയാണ്. ലൂസിഫര്‍ ദൈവത്തിനു പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ എങ്ങനെ നിങ്ങള്‍ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്‌നേഹത്തോടെ കണ്ടാല്‍ സ്‌നേഹമുണ്ടാകും അല്ലാതെയാണെങ്കില്‍ മോശക്കാരനും’
മുരളി ഗോപിയുടെ തിരക്കഥയില്‍ ആശിര്‍വാദ് സിനിമാസ് വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പുളി എന്ന രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ എത്തുന്നത്. ടോവിനോ തോമസ്, മഞ്ജുവാര്യര്‍ ,ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഉണ്ട്.
‘പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും അതിന്റെ കമാന്‍ഡിങ് ഏറ്റെടുക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം. സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.’ മോഹന്‍ലാല്‍ പറയുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ