
കെ വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉന്നത തലത്തിലുള്ള ഒരു രാഷ്ട്രീയ നേതാവായാണ് എത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടേതിന് സമാനമായ വേഷവിധാനങ്ങളോടെ പുറത്തുവന്ന മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുയാണ്.
പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് സെറ്റില്‍ നിന്നുള്ള പുതിയ ഫോട്ടോ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമാനമായ വസ്ത്രധാരണത്തോടെയുള്ള മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം പൂജ്യനീയ പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്നെഴുതിയ ഫഌക്‌സാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയില്‍ കാണാനാകുന്നത്.
ചെന്നൈ ഷെഡ്യൂളിനു ശേഷം ഉടന്‍ തന്നെ ഡെല്‍ഹിയിലും കുളു മണാലിയിലുമുള്ള ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. നേരത്തേ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ലണ്ടനില്‍ പൂര്‍ത്തിയാക്കിയിരുന്നു. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. വില്ലന്‍ വേഷത്തില്‍ ആര്യ എത്തുന്നുണ്ട്. സൂര്യ 37 എന്ന താല്‍ക്കാലിക പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. ന്യൂയോര്‍ക്ക്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ