താന്‍ അമ്മ പ്രസിഡന്റ് എന്ന നിലയില്‍ സംതൃപ്തനല്ലെന്നും കാര്യങ്ങള്‍ എല്ലാം തന്നെ വ്യക്തിപരമായി ബാധിക്കുന്ന തരത്തിലാകുന്നുവെന്നും മോഹന്‍ലാല്‍. ഡബ്ല്യുസിസി അംഗങ്ങള്‍ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളുടെയും എഎംഎംഎയിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന്റെയും പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിവില്‍ നിന്ന് വ്യത്യസ്തമായി വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം അസ്വസ്ഥത വ്യക്തമാക്കുന്ന തരത്തിലായിരുന്നുവെങ്കിലും സൗഹാര്‍ദപരമായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പെരുമാറിയത്. രാത്രി ഏറെ വൈകിയും ഒടിയന്റെ അവസാന വട്ട ഷൂട്ടിംഗിന് നില്‍ക്കേണ്ടി വന്നതിന്റെ വൈഷമ്യങ്ങളും ഉണ്ടായിരുന്നു.
മൂന്നു നടിമാര്‍ എന്ന നിലയില്‍ ഒരു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അത്തരത്തില്‍ മറുപടി വന്നതെന്നും പരാതി ഉന്നയിച്ച അംഗങ്ങളുമായി എക്കാലവും സൗഹാര്‍ദപരമായാണ് ഇടപെട്ടിട്ടുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ നടീനടന്‍മാരുടെ സംഘടനായാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്കിടയിലെ ഭിന്നതയെ കുറിച്ചുള്ള മറുപടി ഒരു തലയാട്ടലില്‍ ഒതുക്കി.
വാര്‍ത്താസമ്മേളനം കഴിഞ്ഞ് ജഗദീഷും ഇടവേള ബാബുവും ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റിട്ടിട്ടും മോഹന്‍ലാല്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തലേന്നത്തെ ക്ഷീണം എന്ന് എഴുന്നേല്‍ക്കാം എന്നു പറഞ്ഞ ജഗദീഷിന് മറുപടി നല്‍കുകയും ചെയ്തു. സംഘടനയിലെ ദിലീപിന്റെ രാജി സംബന്ധിച്ച ചോദ്യത്തില്‍ നിന്നും ഇതിനിടെ അദ്ദേഹം ഒഴിഞ്ഞുമാറി.