വി എ ശ്രീകുമാറിന്റെ ബിഗ്‌സ്‌ക്രീനിലെ ആദ്യ സംവിധാനം സംരംഭം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളേക്കാളും ഉയര്‍ന്ന ബജറ്റില്‍ ഒരുക്കിയ ചിത്രം നാലു ഷെഡ്യൂളുകളായാണ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റെ യൗവന കാലം ചിത്രീകരിക്കുന്നതിനുള്ള മേക്കോവറിലൂടെ ശ്രദ്ധേയമായ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ നീണ്ടു പോയിരുന്നു. പ്രകാശ് രാജ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍, നരേന്‍, കൈലാഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.