New Updates

മോഹൻലാലിന്‍റെ ‘സിക്സ്’ ഷൂട്ടിംഗ് 6 രാഷ്ട്രങ്ങളില്‍

മോഹൻലാലിന്‍റെ ‘സിക്സ്’ ഷൂട്ടിംഗ് 6 രാഷ്ട്രങ്ങളില്‍

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിനു ശേഷം മോഹന്‍ലാല്‍ അടുത്തതായി ജോയിന്‍ ചെയ്യുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍. ഉടന്‍ ഷൂട്ടിംഗ് തുടങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായികയായി തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷയെ നിശ്ചയിച്ചിട്ടുണ്ട്. സിക്സ് എന്ന ഈ ചിത്രത്തിന് പേര് നിശ്ചയിച്ചതാണ് വിവരം. 6 രാഷ്ട്രങ്ങളിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുക. നൂറോളം ദിവസത്തെ ഷൂട്ടിംഗ് ഈ ചിത്രത്തിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

2020 ഈദ് റിലീസ് കണക്കാക്കിയാണ് ചിത്രത്തിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക. നേരത്തേ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡില്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ എത്തിയ ത്രിഷ പല അഭിമുഖങ്ങളിലും മോഹന്‍ലാലിനോടുള്ള ആരാധന തുറന്നു പറഞ്ഞിട്ടുണ്ട്. ഇമോഷ്ണല്‍ ഡ്രാമ സ്വഭാവത്തിലാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ത്രില്ലര്‍ ഘടകങ്ങളും ഉണ്ടാകും. ആശിര്‍വാദ് സിനിമാസ് തന്നെയാണ് നിര്‍മാണം.

Mohanlal joining Drishyam director Jeethu Joseph for a biggie. Trisha will play the female lead. Reportedly titled as ‘Six’. Shooting in 6 countries.

Next : ഹെവി….. മാമാങ്കത്തിന്റെ മേക്കിംഗ് പ്രൊമോ ഗാനം കാണാം

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]