പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്ന സര്‍വൈവല്‍ ത്രില്ലറാണ് മോഹന്‍ലാല്‍ ചിത്രം നീരാളിയെന്ന് ആദ്യ പ്രതികരണങ്ങള്‍. ആദ്യ പകുതിയില്‍ പതിയെ തുടങ്ങി രണ്ടാം പകുതിയോടെയാണ് കഥയുടെ പ്രധാന ഭാഗത്തിലേക്ക് കടക്കുന്നത്. സണ്ണി എന്ന ജെര്‍മേറ്റോളജിസ്റ്റും വീരപ്പന്‍ എന്ന അയാളുടെ ഡ്രൈവറും ജീവിതത്തിനും മരണത്തിനും ഇടയിലെ ഒരു നീരാളിക്കയ്യില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന പോയിന്റ്. പ്രായോഗികമായി രക്ഷപെടാന്‍ ശ്രമിക്കുകയും നിസഹായനാകുകയും ചെയ്യുന്ന സണ്ണിയെ മോഹന്‍ലാല്‍ മികവുറ്റതാക്കിയെന്ന് മുംബൈയിലെ പ്രിവ്യു കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.
#Neerali Decent First half
Slow start, and the main story hasn't began yet. Technically Good, a lot of VFX #Lalettan holding it together
Direction not that impressive— Malayalam box office (@malyalammovieBO) July 13, 2018
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വില്ലനു ശേഷം ഒമ്പതോളം മാസം കഴിഞ്ഞാണ് ഒരു മോഹന്‍ലാല്‍ ചിത്രമെത്തുന്നത്. 2018ലെ ആദ്യ മോഹന്‍ ലാല്‍ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. സാജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ ഒരുക്കിയ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. രാവിലെ തന്നെ പലയിടങ്ങളിലും ആരാധകര്‍ കൂട്ടമായെത്തി. അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയതും സിനിമയിലെ വിവാദങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെതിരേയുള്ള പ്രതിഷേധം സിനിമാ തിയറ്ററുകളില്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മലയാളത്തില്‍ ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയിലുള്ള ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. നാദിയ മൊയ്തു, പാര്‍വതി നായര്‍ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരുമുണ്ട്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് മോഹന്‍ലാലിനുള്ളത്.