പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ബോക്സിംഗ് താരമായി എത്താനിരുന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ചിത്രത്തിനായി മോഹൻലാൽ ഒരു വലിയ ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോകുമെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. ആദ്യം 15 കിലോയോളം കുറച്ച ശേഷം പിന്നാട് കഥാപാത്രം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഭാരം വർധിപ്പിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ശാരീരിക പരിവര്‍ത്തനം നടത്തി വലിയൊരു ക്യാന്‍വാസില്‍ ചിത്രമൊരുക്കുന്നത് മാറ്റിവെക്കാനാണ് താരം തീരുമാനിച്ചിട്ടുള്ളത്. 1980-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘റാഗിംഗ് ബുൾ’ പ്രചോദനമാക്കി ഒരുക്കാനിരുന്ന ചിത്രം തൃപ്ചികരമായ രീതിയില്‍ വികസിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
സ്വന്തം സംവിധാനത്തില്‍ ഒരുക്കുന്ന ബറോസ് എന്ന വന്‍ ചിത്രം പൂര്‍ത്തായതിനു ശേഷം താനിതുവരെ സഹകരിക്കാത്ത പുതിയ സംവിധായകര്‍ക്കൊപ്പം പുതിയ തരം അവതരണ ശൈലികള്‍ പരീക്ഷിക്കാനാണ് താരം ഒരുങ്ങുന്നത്. ആഷിഖ് അബുവിന്‍റെ സംവിധാനത്തിലാകും ബറോസിന് ശേഷം മോഹന്‍ലാല്‍ എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള ചര്‍ച്ചകളും മുന്നോട്ടുപോകുന്നുണ്ട്.
As per reports Priyadarshan’s Mohanlal film based on Boxing dropped.