മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ(AMMA)യുടെ പ്രസിഡന്‍റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. ശ്വേത മേനോന്‍, ആശ ശരത് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ജയസൂര്യയെ ജോയിന്‍റ് സെക്രട്ടറിയായും കൊച്ചിയില്‍ നടന്ന യോഗം തെരഞ്ഞെടുത്തു. ഇടവേള ബാബു വീണ്ടും സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് തുടരും.
സിദ്ദിഖ് ആണ് ട്രഷറര്‍. ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഔദ്യോഗിക പാനലിനെതിരേ വിവിധ സ്ഥാനങ്ങളിലേക്ക് ഷമ്മി തിലകനും ഉണ്ണി ശിവപാലും പത്രികകള്‍ നല്‍കിയിരുന്നെങ്കിലും പത്രികയിലെ പിശകുകള്‍ ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
Mohanlal elected again as the president of AMMA. Swetha Menon and Asha Sarath will be the vice presidents.