മോഹൻലാലിൻറെ പാചക വൈദഗ്ധ്യത്തെ കുറിച്ച് മുമ്പും പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങൾ തയ്യാറാക്കുന്നില്‍ ലാൽ മിടുക്കനാണെന്ന് പറയുന്നു അദ്ദേഹത്തിൻറെ ഭാര്യാസഹോദരനായ സുരേഷ് ബാലാജി. അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ബാലാജി പറയുന്നത് ഇങ്ങനെ, ‘ലാൽ അസാധ്യ പാചകക്കാരനാണ്.
ജാപ്പനീസ് വിഭവങ്ങൾ ഉണ്ടാക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം. വലിയൊരു ഹോട്ട് പ്ളേറ്റ് ഉണ്ട് അത് ജപ്പാനിലെ വിഭവങ്ങൾ ഉണ്ടാക്കാനായി ലാൽ പ്രത്യേകം ഉണ്ടാക്കിച്ചതാണ്. അതിൽ ഇറച്ചി മാരിനേറ്റ് ചെയ്യും. കൂട്ടുകാരെയും കുടുംബക്കാരെയും ഒക്കെ വിളിച്ചു കൂടിയിട്ടുണ്ടാവും. എല്ലാവർക്കും ഉണ്ടാക്കി വിളമ്പി കൊടുത്താലേ ലാലിന് സമാധാനം കിട്ടൂ. സിനിമയിൽനിന്ന് പുറത്തുകടക്കുന്നതിന്‍റെ ആശ്വാസം ഇങ്ങനെയൊക്കെ ആകും കണ്ടെത്തുന്നത്’
Tags:mohanlal