New Updates
  • അയ്യപ്പന്റെ പേരില്‍ വ്യാജപ്രചാരണം, രൂക്ഷ പ്രതികരണവുമായി എം ജയചന്ദ്രന്‍

  • മധുരരാജയ്ക്ക് യുഎസില്‍ വന്‍ റിലീസ്, തിയറ്റര്‍ ലിസ്റ്റ്

  • മധുര രാജ പ്രീലോഞ്ച്- ലൈവ് വിഡിയോ

  • മാധുരിയുടെ നൃത്തം, കലാന്‍കിലെ പാട്ട് കാണാം

  • പടയപ്പയുടെ 20 വര്‍ഷങ്ങള്‍

  • രജിഷയുടെ ഫൈനല്‍സ് തുടങ്ങി- കൂടുതല്‍ വിവരങ്ങള്‍

  • സാറ്റ്‌ലൈറ്റില്‍ റെക്കാഡ്, ഡിജിറ്റല്‍ റൈറ്റ്‌സിലും മധുര രാജ റെക്കോഡിട്ടേക്കും

  • പിഎം മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു

  • ആന്‍ഡ്രിയയുടെ മാളികൈ- ടീസര്‍ കാണാം

  • രജനികാന്തിന്റെ ദര്‍ബാര്‍ തുടങ്ങി, പൂജ ചിത്രങ്ങള്‍ കാണാം

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍- മോഹന്‍ലാല്‍ മികച്ച നടന്‍, നടി നിമിഷ

42-ാം കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മധുപാല്‍ സംവിധാനം ചെയ്ത ‘ ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഓള് എന്ന ചിത്രത്തിലൂടെ ഷാജി എന്‍ കരുണ്‍ മികച്ച സംവിധായകനായി. ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി.ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും.

മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാര്‍)

മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ് (ചിത്രം : ജോസഫ്)

മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)

മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)

മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)

മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)

മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)

മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)

മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും…, ചിത്രം: പെന്‍ മസാല)

മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര…, ചിത്രം: ഈ മഴനിലാവില്‍)

മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)

മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് ( ചിത്രം: ഓള്)

മികച്ച ശബ്ദലേഖകന്‍ : എന്‍.ഹരികുമാര്‍ ( ചിത്രം : ഒരു കുപ്രസിദ്ധ പയ്യന്‍)

മികച്ച കലാസംവിധായകന്‍ : ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില)

മികച്ച മേക്കപ്പ്മാന്‍ : റോയി പല്ലിശ്ശേരി ( ചിത്രം: ഖലീഫ, മരുഭൂമികള്‍)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: ഓള്, അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹന്‍ലാല്‍ (ചിത്രം : ആദി) : ഓഡ്രി മിറിയം (ചിത്രം: ഓര്‍മ്മ)

മികച്ച നവാഗത സംവിധായകന്‍ : അനില്‍ മുഖത്തല (ചിത്രം : ഉടുപ്പ്)

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *