മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന് ട്വിറ്ററില്‍ അഞ്ചു മില്യണ്‍ ഫോളോവേഴ്‌സ്. മലയാളത്തില്‍ ഏറ്റവുമധികം പിന്തുണ ട്വിറ്ററില്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലും ട്വിറ്ററിലും ഒരുപോലെ സജീവമാണ് അദ്ദേഹം. 15 മില്യണ്‍ ഫോളോവേഴ്‌സുള്ള ദുല്‍ഖറാണ് ട്വിറ്ററില്‍ ലാലിനു പുറകിലുള്ളത്. കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമയില്‍ ലഭിച്ച സ്വീകാര്യതയും ബ്ലോഗെഴുത്തും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നതുമെല്ലാം ട്വിറ്ററില്‍ മോഹന്‍ലാലിന് നിരവധി ഫോളോവേഴ്‌സിനെ നേടിക്കൊടുത്തിട്ടുണ്ട്.