‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ജിസ് ജോയ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘മോഹന്‍കുമാര്‍ ഫാന്‍സ്’-ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ്. അനാര്‍ക്കലി നാസര്‍ എന്ന പുതുമുഖമാണ് നായികയാകുന്നത്. ദീപ തോമസ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.കേരളത്തില്‍ 164 സ്ക്രീനുകളിലാണ് ചിത്രം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.


ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കിയത്.തിരക്കഥ ജിസ് ജോയ് തന്നെ നിര്‍വഹിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മാണം നിര്‍വഹിക്കുന്നു. 57 ജിസിസി ലൊക്കേഷനുകളിലാണ് ചിത്രമെത്തുന്നത്.


ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രിന്‍സ് ജോര്‍ജ് സംഗീതവും ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Kunchacko Boban starrer ‘Mohankumar Fans’ releasing today. The JisJoy directorial has Anarkkali Nazar as the female lead. Here is the theater list.

Film scan Latest